നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം സുരേശന്‍ രാജിവെച്ചു. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. അതിനാല്‍ ഇന്ന് വിചാരണ തുടങ്ങിയപ്പോള്‍ എം സുരേശന്‍ ഹാജരായിരുന്നില്ല. കേസ് ഇനി 26ന് പരിഗണിക്കും. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സര്‍ക്കാരിന്റേയും നടിയുടേയും ആവശ്യം ഹൈക്കോതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ രാജി.