സിപിഎമ്മിനെതിരെ വയല്‍ക്കിളികള്‍ മത്സരത്തിന്

0

കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ പോരാട്ടം തുടരുന്നു. തളിപ്പറമ്പില്‍ വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തിയവരാണ് കീഴാറ്റൂരിലെ വയല്‍ക്കിളികള്‍. വനിത സംവരണ വാര്‍ഡില്‍ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലതയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്, ബിജെപി പിന്തുണ ലതക്കുണ്ടായിരുന്നു.

ബൈപ്പാസ് നിര്‍മാണ ഉദ്ഘാടനം നടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിയുടേയും കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു വയല്‍ക്കിളികള്‍. കഴിഞ്ഞ തവണ 85 ശതമാനം വോട്ട് നേടിയാണ് സിപിഎം വിജയിച്ച വാര്‍ഡാണിത്.