സ്വര്‍ണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റേതെന്ന് പറയുന്ന വിവാദ ശബ്ദരേഖയെ കുറിച്ച് അന്വേഷണം വേണമെന്ന ഇഡിയുടെ കത്ത് ഡിജിപ്പ് കൈമാറി. ജയില്‍ വകുപ്പിന് ലഭിച്ച കത്താണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയത്. ഇഡിക്ക് മറുപടി പറയേണ്ടതുണ്ടെന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് പറഞ്ഞു. ജയിലില്‍ വെച്ചല്ല ശബ്ദരേഖ ചിത്രീകരിച്ചതെന്ന വിശദീകരണത്തില്‍ ആയിരുന്നു ജയില്‍ വകുപ്പ്. എന്നാല്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.