അമിത് ഷായ്ക്ക് എതിരെ പ്ലക്കാര്‍ഡ് ഏറ്

0

ചെന്നൈയില്‍ സന്ദര്‍ശനത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് അമിത് ഷായുടെ ദേഹത്ത് വീണില്ല. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുമ്പോഴായിരുന്നു സംഭവം. എറിഞ്ഞയാളെ സുരക്ഷാസേന പിടികൂടി.

കേന്ദ്ര ആഭ്യന്തര മന്ത്രിയെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എന്നിവര്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു. എംജിആര്‍, ജയലളിത എന്നിവരുടെ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അമിത്ഷാ എത്തിയത്.

ഡിഎംകെ നേതാവും സ്റ്റാലിന്റെ സഹോദരനുമായ എം കെ അളഗിരി അമിത് ഷായെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പാര്‍ടി രൂപീകരിച്ച് എന്‍ഡിഎയില്‍ ചേരാനാണ് അളഗിരിയുടെ നീക്കം.