അന്വേഷണം സ്വാഗതം ചെയ്യുന്നു, ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട

0

തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓലപ്പാമ്പ് കാട്ടി മുഖ്യമന്ത്രി പേടിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തനിക്കെതിരായ ബിജു രമേശിന്റെ കോഴ ആരോപണം ഏജന്‍സികള്‍ അന്വേഷിച്ച് തള്ളിയതാണ്. അതിന്റെ റിപ്പോര്‍ട്ട് കോടതിക്ക് മുന്നിലുള്ളതുമാണ്. മാണിക്കെതിരായ ബാര്‍ കോഴ ആരോപണം ഒതുക്കാന്‍ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ബിജു രമേശിന്റെ ആരോപണവും അന്വേഷിക്കണം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് മുന്നോട്ട് പോയാല്‍ കോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങളും ആലോചിക്കും.

സ്വര്‍ണകള്ളക്കടത്ത് മയക്കുമരുന്ന് കേസുകള്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഇതിനെയും നിയമസഭയേയും ദുരുപയോഗം ചെയ്യുന്നു. മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ പ്രമുഖനായ സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് പിണറായി വിജയന്റെ സ്വരം മാറിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.