
പൈതൃക ചികിത്സയെ പുനരുദ്ധരിച്ച മഹാനാണ് പത്മശ്രീ പി.ആർ കൃഷ്ണകുമാറെന്ന് മിസോറാം ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള. ഷൊർണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പി. ആർ കൃഷ്ണകുമാർ സെൻറർ ഫോർ ഇന്ത്യൻ സയൻസ്, ഹെറിറ്റേജ് & കൾച്ചർ സംഘടനയുടെ നേതൃത്വത്തിൽ ഒരാഴ്ചക്കാലം ഓൺലൈനായി നടക്കുന്ന അദ്ദേഹത്തിൻറെ സ്മരാണാഞ്ജലി “കൃഷ്ണായനം” ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. ആയൂർവേദത്തിന് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനും, നിള സംരക്ഷണത്തിനുമായി അക്ഷീണം യത്നിച്ച മഹാൻ കൂടിയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.
പ്രമുഖ ആർക്കിയോളജിസ്റ്റും ചരിത്രകാരനുമായ പത്മശ്രീ ജേതാവ് ഡോ. കെ.കെ മുഹമ്മദ്, ഡോ. രാജീവ് ഇരിങ്ങാലക്കുട എന്നിവർ ആദ്യദിവസം പങ്കെടുത്ത് സംസാരിച്ചു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, ഗായിക കെ.എസ് ചിത്ര,
മൃദംഗം വിദ്വാൻ ഡോ. കുഴൽമന്ദം രാമകൃഷ്ണൻ, ഓഡിറ്ററും സ്വച്ഛഭാരത് അഭിയാൻ കോർഡിനേറ്റുമായ ഗോവിന്ദനുണ്ണി, എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ബീന ഗോവിന്ദ്, പ്രമുഖ ജ്യോതിഷ പണ്ഡിത ശ്രേഷ്ഠൻ രാവുണ്ണി പണിക്കർ, നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസിറ്റ്യൂഷൻ സി.ഇ.ഒ ഡോ. പി.കൃഷ്ണകുമാർ, കേരളീയ ആയുർവേദ സമാജം ചെയർമാൻ എം.മുരളീധരൻ, കോയമ്പത്തൂർ ആര്യവൈദ്യചികിത്സാലയം ട്രസ്റ്റി ഡോ.രാംകുമാർ കുട്ടി, ആയുർവേദ ജേർണൽ ചീഫ് എഡിറ്റർ ഡോ. ഇന്ദുലാൽ, കൊയമ്പത്തൂർ ആര്യവൈദ്യ ഫാർമസി ഡയറക്ടർ ശിവദാസ് വാര്യർ, ആർ. പരമേശ്വരൻ, വൈദിക അധ്യാപകൻ പി.സതീശൻ തുടങ്ങി പ്രമുഖർ അദ്ദേഹത്തെ അനുസ്മരിക്കും.
ദിവസവും വൈകിട്ട് 7 മണിക്ക് നിളാ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അനുസ്മരണ ചടങ്ങെന്ന് സംഘാടകസമിതിയ്ക്കുവേണ്ടി ഉണ്ണി വാര്യർ, ഐ.ബി.ഷൈൻ, സന്ധ്യമന്നത്ത്, വിപിൻ കൂടിയേടത്ത്, ഡോ.കൃഷ്ണപ്രസാദ് എന്നിവർ അറിയിച്ചു.