സ്വപ്‌നയുടെ ശബ്ദരേഖയില്‍ അന്വേഷണം വേണമെന്ന് ഇഡി

0

സ്വര്‍ണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെതെന്ന് പറയുന്ന ശബ്ദരേഖയില്‍ അന്വേഷണം വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ ആവശ്യമുന്നയിച്ച് ഇഡി ഡിജിപിക്ക് പരാതി നല്‍കും. ശബ്ദരേഖയില്‍ പറും പോലെ സ്വപ്നയെ മാപ്പുസാക്ഷിയാക്കാനുള്ള ഉദ്ദ്യേശ്യമില്ല. ഇഡി രേഖപ്പെടുത്തിയ എല്ലാ മൊഴികളും സ്വപ്‌ന വായിച്ചു കേട്ട് ഒപ്പിട്ടതാണ്. ശബ്ദരേഖയില്‍ പറയുന്ന ആറാം തിയതി സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കി.