കേരള കോണ്‍ഗ്രസ് എം ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്ന് ഹൈക്കോടതിയും. നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും രണ്ടില ചിഹ്നം ജോസിന് അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ പി ജെ ജോസഫ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയത്. ഈ തീരുമാനത്തിനെതിരെ ജോസഫ് വിഭാഗം അപ്പീല്‍ പോകുമെന്നാണ് കരുതുന്നത്.