കോവിഡ് പോരാളികളുടെ മക്കള്‍ക്ക് സംവരണം

0

കോവിഡ് പോരാളികളുടെ മക്കള്‍ക്ക് എംബിബിഎസ്, ബിഡിഎസ് സീറ്റുകളില്‍ സംവരണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. അടുത്ത അധ്യയന വര്‍ഷത്തിലാണ് കേന്ദ്രപൂളില്‍ നിന്നുള്ള പ്രവേശനത്തില്‍ സംവരണം നല്‍കുക. വാര്‍ഡ്‌സ് ഓഫ് കോവിഡ് വാരിയേഴ്‌സ് എന്ന പുതിയ വിഭാഗം ഏര്‍പ്പെടുത്തിയാകും അഞ്ച് സീറ്റുകള്‍ നീക്കിവെക്കുകയെന്ന് ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. കോവിഡ് പോരാട്ടത്തില്‍ ജീവത്യാഗം ചെയ്തവര്‍, രോഗികളെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്തവര്‍ തുടങ്ങി എല്ലാവരുടേയും സംഭാവനകളെ അംഗീകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.