ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം

0

കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അട്ടിമറിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വര്‍ണകള്ളക്കടത്ത് മുതല്‍ ലൈഫ് മിഷനും കിഫ്ബിയും അടക്കമുള്ള വിഷയങ്ങളില്‍ ബിജെപിയും അന്വേഷണ ഏജന്‍സികളും രാഷ്ട്രീയം കളിക്കുകയാണ്.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനാണ് നീക്കം. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ഉണ്ടെന്ന് പ്രതിയുടെ ശബ്ദസന്ദേശം വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ജുഡീഷ്യറിയും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളും ഇടപെടണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.