പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്. വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരമാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ അനിത അധ്യക്ഷയായ ബോര്‍ഡില്‍ ജനറല്‍ ആശുപത്രിയിലെ അഞ്ച് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ അംഗങ്ങളാണ്. നാളെ മെഡിക്കല്‍ ബോര്‍ഡ് ഇബ്രാഹിം കുഞ്ഞിനെ പരിശോധിക്കും.