പാലാരിവട്ടം പാലം അഴിമതി കേസില്‍ ഒരു അറസ്റ്റ് കൂടി

0

പാലാരിവട്ടം പാലം അഴിമതി കേസില്‍ ഒരാളെ കൂടി വിജിലന്‍സ് അറസ്റ്റ് ചെയ്തു. നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വി വി നാഗേഷിനെയാണ് അറസ്റ്റ് ചെയ്തത്. പാലം രൂപകല്‍പ്പന ഏല്‍പ്പിച്ചത് ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഗേഷ് കണ്‍സള്‍ട്ടന്‍സിയെയാണ്. എന്നാല്‍ നാഗേഷ് മറ്റൊരു കമ്പനിക്ക് മറിച്ച് നല്‍കുകയായിരുന്നു. പാലം തകര്‍ച്ചക്ക് രൂപകല്‍പ്പനയിലെ പിഴവും കാരണമായെന്നാണ് കരുതുന്നത്.