കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്ത് വന്നത് കേന്ദ്ര ഏജന്‍സികളുടെ ഗൂഡാലോചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. മുഖ്യമന്ത്രിയെയാണ് കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യമിടുന്നതെന്ന് ശബ്ദരേഖയില്‍ വ്യക്തമാണ്. പ്രതികളെ മാപ്പുസാക്ഷിയാക്കി മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായി മൊഴി സൃഷ്ടിക്കാനാണ് ശ്രമമെന്നും സിപിഎം ആരോപിക്കുന്നു.