ഇന്ത്യന്‍ പ്രദേശം ചൈനയുടേതായി കാണിച്ചതിന് മാപ്പ് പറഞ്ഞ് ട്വിറ്റര്‍. കേന്ദ്രഭരണ പ്രദേശമായ ലഡാക്കും തലസ്ഥാനമായ ലേയുമാണ് ചൈനയുടെ ഭാഗമാക്കിയത്. നവംബര്‍ 31നകം തെറ്റ് തിരുത്തുമെന്ന് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് ട്വിറ്റര്‍ ഉറപ്പ് നല്‍കി. ട്വിറ്റര്‍ രേഖാമൂലം മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് സമിതി ചെയര്‍പേഴ്‌സണ്‍ മീനാക്ഷി ലേഖി അറിയിച്ചു.