നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് മമത ബാനര്‍ജി ഇക്കാര്യം ആവശ്യപ്പെട്ടത്. ജനുവരി 23നാണ് നേതാജിയുടെ ജന്മദിനം. നേതാജിയുടെ ദുരൂഹമായ തിരോധാനത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നും മമത ആവശ്യപ്പെട്ടു.