ജമ്മു കശ്മീരിനെ വീണ്ടും ഭീകരാക്രമണ സ്ഥലമാക്കാനാണ് ഗുപ്ക്കര്‍ സംഘത്തിന്റെ ശ്രമമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വീണ്ടും ഭീകരതയും കലാപവും നിലനിന്നിരുന്ന കാലത്തേക്ക് കൊണ്ടുപോകാനാണ് കോണ്‍ഗ്രസും ഗുപ്ക്കര്‍ സംഘത്തിന്റേയും ശ്രമം. ജമ്മു കശ്മീരിലേക്ക് വിദേശ ശക്തികളെ ഇടപെടുത്താനാണ് ശ്രമം. ഇതിനെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പിന്തുണക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.
കശ്മീരിലെ ദലിതരുടേയും വനിതകളുടേയും ആദിവാസികളുടേയും അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. പക്ഷേ ജനങ്ങള്‍ അവരെ പരാജയപ്പെടുത്തും. രാജ്യത്ത് എല്ലായിടത്തും ജനങ്ങള്‍ അവരെ തിരസ്‌ക്കരിക്കണം. ജമ്മു കശ്മീരിലെ പ്രധാനപ്പെട്ട ആറ് പാര്‍ടികളെ ഉള്‍പ്പെടുത്തിയാണ് ഫറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്ത്തി, സജ്ജാദ് ലോണ്‍ തുടങ്ങിവരുടെ നേതൃത്വത്തില്‍ ഗുപ്ക്കര്‍ പ്രഖ്യാപനം നടത്തിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.