എണ്ണമല്ല ശക്തമായ നിലപാടുകളാണ് എന്നും വിജയം വരിച്ചിട്ടുള്ളത് എന്ന പൊതുസത്യം ഉൾകൊണ്ടു കൊണ്ട്, മനുഷ്യരടങ്ങുന്ന സകല ജീവജാലങ്ങളും പ്രകൃതിയുടെ ഭാഗമാണെന്ന ഹരിത സമത്വം ആശയത്തിലൂന്നി ഒരു നാലാം മുന്നണിയ്ക്ക് വേണ്ടി, ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നു. ഇന്ന് തൃശൂരിലാണ് പ്രഖ്യാപനം. നാഷണൽ ഗ്രീൻ സോഷിലിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപനം നടത്തുന്നത് ഹരിത സമത്വ വക്താവ് വാക്സറിൻ പെരെപ്പാടൻ ആണ്. യോഗ മാസ്റ്റർ അജിത്ത് വിനായക്, ഫസലുദ്ദീൻ എ.എസ് തുടങ്ങിയവർ പങ്കെടുക്കും.
സേവന മനോഭാവത്തിൽ പ്രവർത്തിയ്ക്കേണ്ടുന്നതിന് പകരം, പണം മുടക്കി ലാഭം കൊയ്യുന്ന ഒരു കച്ചവടമായി രാഷ്ട്രീയം അധപതിച്ചിരിയ്ക്കുന്നു. ആശയങ്ങളെ ഉൾക്കൊള്ളാതെ വ്യക്തിപൂജകളിൽ അധിഷ്ഠിതമായ അഴിമതി വ്യവസ്ത്ഥയിലൂടെയാണ് മുന്നണി രാഷ്ട്രീയങ്ങൾ കടന്ന് പോകുന്നത്. നിലവിലെ മൂന്ന് മുന്നണി സംവിധാനങ്ങൾക്കുമപ്പുറം പൊതുജനം ഒരു രാഷ്ട്രീയ ബദൽ തേടുന്നുണ്ടെന്ന് നാഷണലിസ്റ്റ് ഗ്രീൻ സോഷ്യലിസ്റ്റ് പാർടി പറയുന്നു.
ജാതി മത സമവാക്യങ്ങളാണ് വോട്ടു ബാങ്കുകൾ എന്ന അവസ്ത്ഥ മാറ്റപ്പെടണം.
രാഷ്ട്രീയം അഴിമതിയാണ് എന്ന പൊതുചിന്ത ജനത്തിൽ നിന്ന് മാറ്റപ്പെടേണ്ടതുണ്ട്.
നാടിന് വേണ്ടി പ്രവർത്തിയ്ക്കൂ, നീതിയ്ക്കായ് ശബ്ദിയ്ക്കൂ..എന്നതാണ് പാർടിയുടെ മുദ്രാവാക്യം. ദേശസ്നേഹം – സമത്വം -ഹരിതം എന്നിവയായിരുന്നു അടിസ്ത്ഥാന തത്വങ്ങൾ.
ശുദ്ധവും സുരക്ഷിതവുമായ കൃത്രിമത്വം ഇല്ലാത്ത ഭക്ഷണം ലഭ്യമാക്കുക.
ആരോഗ്യം നിലനിർത്തിയിരുന്ന പാരമ്പര്യ ശീലങ്ങളെ പുനർ ശീലിപ്പിച്ചു രോഗമില്ലാത്ത അവസ്ഥ കൊണ്ടുവരിക, വ്യക്തിത്വ വികാസത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസരീതികൾ നടപ്പിലാക്കുക, കാലഹരണപ്പെട്ട സിലബസുകൾ നീക്കംചെയ്തു കാലോചിത പാഠ്യവിഷയങ്ങൾ ശീലിപ്പിക്കുക, നൂതന ടെക്നോളജികളുടെ സഹായത്താൽ ശാസ്ത്രീയ പഠനം നടത്തി വികസനം നടപ്പിലാക്കുക,
ഭക്ഷ്യസുരക്ഷയും കുടിവെള്ളവും ഉറപ്പുവരുത്തുന്ന ഉത്പന്ന സൃഷ്ടിയാണ് കൃഷി എന്നതിനാൽ കർഷകർ സമൂഹത്തിൽ കൂടുതൽ ബഹുമാനിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകണം, നിരാലംബരും നിരാശ്രയരുമായവരെ സംരക്ഷിക്കുക തുടങ്ങിയ ആശയങ്ങൾ മുന്നോട്ട് വെക്കുന്നു.
വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനകീയ സാമൂഹിക വിഷയങ്ങൾ മുൻനിർത്തി ഇലക്ഷനെ സമീപിയ്ക്കുന്ന സ്വതന്ത്ര സ്ത്ഥാനാർഥികൾക്ക് വേണ്ട പിൻതുണ നൽകുകയും അതിനായ് കാംപെയിൻ നടത്തുന്നുമെന്ന് ഭാരവാഹികൾ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കാനാണ് തീരുമാനമെന്ന് അജിത് വിനായക് പറഞ്ഞു.