ലോകം ഇന്ന് നേരിടുന്ന വലിയ പ്രശ്‌നം തീവ്രവാദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന രാജ്യങ്ങളും ഭീകരരെ പോലെ കുറ്റക്കാരാണ്. ഇവരെ കൊണ്ട് മറുപടി പറയിക്കണം. ഇതിനായി ഒറ്റക്കെട്ടായി നല്‍ക്കണം. ബ്രിക്‌സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ചൈനീസ് പ്രസിഡണ്ടിനെ സാക്ഷിയാക്കിയായിരുന്നു പാക്കിസ്താനെ സഹായിക്കുന്ന ചൈനയെ പരോക്ഷമായി വിമര്‍ശിച്ചത്.