ലഹരിമരുന്ന് കേസില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ബിനീഷ് കഴിയുന്ന ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. രണ്ട് മലയാളികളും ഒരു കന്നഡ നടിയും അടക്കം മൂന്ന് പേരാണ് ഈ കേസിലെ പ്രതികള്‍. ബിനീഷിനെ ജയിലില്‍ നിന്ന് ചോദ്യം ചെയ്യാനായി എന്‍സിബി ഓഫീസിലേക്ക് കൊണ്ടുപോകും.