പച്ചക്കള്ളം പൊളിഞ്ഞു, ഐസക്ക് രാജിവെക്കണം

0

സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് പച്ചക്കള്ളമാണ് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞതെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ധനമന്ത്രി. ഇപ്പോള്‍ വീണ്ടും നുണകളുമായി ഇറങ്ങിയിരിക്കുകയാണ് തോമസ് ഐസക്ക്. തുടര്‍ച്ചയായി കള്ളം പറയുന്ന ധനമന്ത്രി രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.