ജോസഫിന് ചെണ്ടയും ജോസിന് ടേബിള്‍ ഫാനും

0

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ടു വിഭാഗങ്ങള്‍ക്കുമില്ല. ജോസഫ്-ജോസ് വിഭാഗങ്ങള്‍ അവകാശവാദം ഉന്നയിച്ചതോടെ രണ്ടില ചിഹ്നം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മരവിപ്പിക്കുകയായിരുന്നു.

ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ മാണി വിഭാഗത്തിന് ടേബിള്‍ ഫാനും അനുവദിച്ചു. നേരത്തെ ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചെങ്കിലും ഇതിനെതിരെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി ഹൈക്കോടതിയിലാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷറുടെ തീരുമാനം.