കിഫ്ബി മസാലബോണ്ടിനെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് എതിര്‍ത്തതായി രേഖകള്‍, ധന സെക്രട്ടറി മനോജ് ജോഷിയും എതിര്‍ത്ത് കുറിപ്പെഴുതി. ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.
രാജ്യത്തിനകത്ത് തന്നെ കുറഞ്ഞ പലിശക്ക് ബോണ്ടിറക്കാമെന്നാണ് ധനസെക്രട്ടറി കുറിപ്പ് എഴുതിയത്. പിന്നെന്തിനാണ് കൂടിയ പലിശ നിരക്കില്‍ വിദേശത്ത് ബോണ്ടിറക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വിദേശ വിപണിയില്‍ പലിശ കുറഞ്ഞിരിക്കുമ്പോഴും എങ്ങനെയാണ് കൂടുതല്‍ പലിശക്ക് ബോണ്ടിറക്കുന്നതെന്നായിരുന്നു ചീഫ് സെക്രട്ടറി എഴുതിയത്. കൂടാതെ ധനസെക്രട്ടറിയുടെ കുറിപ്പിനെ പിന്തുണക്കുകയും ചെയ്തു. ഇതോടെ ധനമന്ത്രിയും മുഖ്യമന്ത്രിയും ഇതേ കുറിച്ച് പറഞ്ഞതെല്ലാം കളവാണെന്ന് വ്യക്തമാവുകയാണ്.