ബ്രിക്‌സ് ഉച്ചകോടിയില്‍ മോദി ഇന്ന് സംസാരിക്കും

0

ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യ, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ചൈന എന്നിവയാണ് ബ്രിക്‌സിലെ അംഗരാജ്യങ്ങള്‍.

അതിര്‍ത്തിയിലെ തര്‍ക്കം തുടരുന്നതിനിടെ നടക്കുന്ന ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിങ്ങും പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചൈനയുടെ അതിര്‍ത്തി വെട്ടിപ്പിടിക്കല്‍ വിഷയം നരേന്ദ്ര മോദി ഉയര്‍ത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ആഗോള സ്ഥിരത, സുരക്ഷാ സഹകരണം, വളര്‍ച്ച എന്നിവയാണ് പന്ത്രണ്ടാമത് ബ്രിക്‌സ് ഉച്ചകോടിയുടെ പ്രധാന വിഷയങ്ങള്‍. കോവിഡ് മഹാമാരിയുടെ ആഘ്ാതം കുറക്കാനുള്ള നടപടികള്‍, വ്യാപാരം, ആരോഗ്യം, ഊര്‍ജം എന്നിവയും ചര്‍ച്ചയാവുമെന്ന് ബ്രിക്‌സ് അധ്യക്ഷ സ്ഥാനത്തുള്ള റഷ്യ അറിയിച്ചു.