HomeIndiaഒക്കച്ചെങ്ങായി, പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസിനൊപ്പം സിപിഎം

ഒക്കച്ചെങ്ങായി, പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസിനൊപ്പം സിപിഎം

തീര്‍ത്തും നിസ്സഹായാവസ്ഥയിലാണ് സിപിഎം. എന്നും എതിര്‍ത്തിരുന്ന കോണ്‍ഗ്രസിനൊപ്പം ചേരേണ്ട അവസ്ഥ. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേതാവായി അംഗീകരിക്കേണ്ട സ്ഥിതി. തല്‍ക്കാലം കേരളത്തില്‍ ഈ കൂട്ടുകെട്ടില്ലെങ്കിലും സമീപഭാവിയില്‍ ദേശീയ നിലപാടിന് ഒപ്പം നില്‍ക്കേണ്ടിവരും.

ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കപ്പെടും എന്ന അവസ്ഥയിലാണ് ഇപ്പോള്‍ സിപിഎം. ഭരണമുണ്ടായിരുന്ന ത്രിപുരയിലും പശ്ചിമ ബംഗാളിലും മൂന്നാം സ്ഥാനത്ത് പോലുമില്ല. മൂന്നര പതീറ്റാണ്ട് ഏകപക്ഷീയ ഭരണം നടപ്പിലാക്കിയ പശ്ചിമ ബംഗാളില്‍ നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തിലാണ്. ഈ അവസ്ഥയില്‍ ഇനിയും എന്തെങ്കിലും പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസുമായി കൂടുന്നത്. തമിഴ്‌നാട്ടിലും ബീഹാറിലും ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മുന്നണിയിലാണ്. തമിഴ്‌നാട്ടില്‍ നിന്ന് ലഭിച്ച രണ്ട് എംപി സ്ഥാനം ഡിഎംകെയുടെ ഔദാര്യവും.

പൊതുശത്രുവായി ഒരാളെ കാണുകയും അതിനെ പ്രതിരോധിക്കാന്‍ പറഞ്ഞുവന്ന ആദര്‍ശം ഒഴിവാക്കുകയും ചെയ്യുന്ന പതിവ് അടവ്‌നയം തന്നെയാണ് കോണ്‍ഗ്രസ് ബാന്ധവത്തിലും ഉള്ളത്. ബംഗാള്‍, അസം, തമിഴ്‌നാട്, ബിഹാര്‍ തുടങ്ങി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ എല്ലാം ഇനി സിപിഎം- കോണ്‍ഗ്രസ് ഭായി ഭായി. പിണറായി വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒക്കച്ചെങ്ങായി.

Most Popular

Recent Comments