HomeKeralaടി ഒ സൂരജിന്റെ മകള്‍ക്കെതിരെ ഭൂമി തട്ടിപ്പ് കേസ്

ടി ഒ സൂരജിന്റെ മകള്‍ക്കെതിരെ ഭൂമി തട്ടിപ്പ് കേസ്

പൊതുമരാമത്ത് മുന്‍ സെക്രട്ടറിയും അഴിമതി കേസിലെ പ്രതിയുമായ ടി ഒ സൂരജിന്റെ മകള്‍ക്കെതിരെ ഭൂമി തട്ടിപ്പ് കേസ്. മാറാട് പൊലീസാണ് കേസെടുത്തത്.

ടി ഒ സൂജിന്റെ മകള്‍ ഡോ. എസ് റിസാനക്കെതിരെയാണ് കേസ്. റിസാന ഉള്‍പ്പെടെ മൂന്ന് പേര്‍ പ്രതികളാണ്. ബേപ്പൂര്‍ പുഞ്ചപ്പാടം സ്വദേശി സുരേന്ദ്രന്റെ പരാതിയിലാണ് കേസ്. റിസാനയുടെ പേരില്‍ ബേപ്പൂരിലുള്ള 60 സെന്റ് സ്ഥലം വില്‍ക്കാനുള്ള കരാറുണ്ടാക്കി സുരേന്ദ്രനില്‍ നിന്ന് 61 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാല്‍ പണം കൈപ്പറ്റിയ ശേഷം 25 സെന്റ് സ്ഥലം മാത്രം നല്‍കി വഞ്ചിക്കുകയായിരുന്നു എന്നാണ് കേസ്.

Most Popular

Recent Comments