മുന്നോക്ക് സംവരണത്തിനെതിരെ സംവരണ സമുദായ മുന്നണിയുടെ സംസ്ഥാതല യോഗം ഇന്ന് ചേരും. കൊച്ചിയില്‍ രാവിലെ 11നാണ് യോഗം. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മുന്നോക്ക് സംവരണം പുനപരിശോധിക്കണം എന്ന ആവശ്യം ഉയര്‍ത്തിയാണ് യോഗം ചേരുന്നത്. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ പങ്കെടുക്കും. എസ്എന്‍ഡിപി യോഗം നേതാക്കള്‍ പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല.