നിയമസഭയില്‍ അക്രമം നടത്തി സ്പീക്കറുടെ ചേംബറടക്കം തല്ലിപ്പൊളിച്ച കേസില്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവര്‍ നാളെ വിചാരണ കോടതിയില്‍ ഹാജരാകണം. നേരിട്ട് ഹാജരാകണമെന്ന ആവശ്യം സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി.
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈ കേസ് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി തള്ളി. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.