ഹഥ്‌റസ് അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍

0

ഹഥ്‌റസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ നടക്കും. അലഹബാദ് ഹൈക്കോടതി കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിനുപുറമെ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷയും കോടതി ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റീസ് എസ് എ ബോംബ്‌ഡെ അധ്യക്ഷനായ മുന്നംഗ ബെഞ്ച് ഉത്തരവിട്ടു.

അന്വേഷണം പൂര്‍ത്തിയായാല്‍ വിചാരണ ഡല്‍ഹിക്ക് മാറ്റുന്ന കാര്യം ആലേചിക്കാം. പീഡനക്കേസിലെ ഇരയുടേയും കുടുംബത്തിന്റേയും സ്വകാര്യത സംരക്ഷിക്കണമെന്നും ഇവരുടേ പേരുകള്‍ അടിയന്തരമായി ഉത്തരവില്‍ നിന്നും കോടതി രേഖകളില്‍ നിന്നും നീക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.