ചൈനക്ക് കനത്ത തിരിച്ചടിയായി ഇന്ത്യക്ക് അമേരിക്കന്‍ പിന്തുണ. ഇന്തോ പസഫിക് മേഖലയില്‍ സമാധാനം ഉറപ്പിക്കാന്‍ ഇന്ത്യയും അമേരിക്കയും ധാരണയായി. ഗാല്‍വാന്‍ താഴ്വരയിലെ ചൈനീസ് അതിക്രമത്തെ കടുത്ത ഭാഷയില്‍ അമേരിക്ക വിമര്‍ശിച്ചു.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ചൈനക്കെതിരെ ഇന്ത്യക്കൊപ്പം നിലകൊള്ളുമെന്ന ഉറപ്പും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ അറിയിച്ചു. ചൈനക്കെതിരെ ഇന്ത്യക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും അറിയിച്ചു. ജനാധിപത്യവുമായി യാതൊരു ബന്ധമില്ലാത്തതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയെന്നും പോംപിയോ പറഞ്ഞു.