ബീഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന് സര്‍വേഫലം. സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡിനേക്കാള്‍ കൂടുതല്‍ സീറ്റ് കിട്ടുമെന്ന പ്രവചനം ഭരണമുന്നണിയില്‍ ആശയകുഴപ്പം ഉണ്ടാക്കി. എന്നാല്‍ പ്രവചനം ആശയകുഴപ്പം ഉണ്ടാക്കാന്‍ മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ ബസിഷ്ഠ് നാരായണ്‍ സിംഗ് പറഞ്ഞു. എന്നാല്‍ സര്‍വേ ഫലത്തില്‍ ജെഡിയുവില്‍ കനത്ത ആശയക്കുഴപ്പം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
നാളെ 71 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിലേറെയും ഭരണമുന്നണിയുടെ കയ്യിലാണ്. ഇത് നിലനിര്‍ത്താനായുള്ള തീവ്രശ്രമത്തിനിടയില്‍ വന്ന സര്‍വേ ഫലം ബിജെപിയും ആശങ്ക ഉണ്ടാക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യം വിടുമെന്ന പ്രചാരണം ശക്തമാണ്. എന്നാല്‍ ഇതെല്ലാം സംസ്ഥാന അധ്യക്ഷന്‍ തള്ളി. നാളെ നിതീഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാട്‌നയില്‍ നടക്കുന്ന എന്‍ഡിഎ മഹാറാലിയില്‍ പങ്കെടുക്കുന്നുണ്ട്. ഇരു നേതാക്കളും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചനകള്‍.