ലഡാക്കില്‍ ബിജെപി മുന്നേറ്റം

0

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെ ലഡാക്കില്‍ ബിജെപി മുന്നേറ്റം. ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡവലപ്‌മെന്റ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പുറത്തുവന്ന ഫലങ്ങളില്‍ ബിജെപിക്ക് തകര്‍പ്പന്‍ മുന്നേറുന്നു.

പുറത്തുവരുന്ന 13 മണ്ഡലങ്ങളില്‍ 10 സീറ്റുകളും ബിജെപിക്കാണ്. രണ്ട് സീറ്റ് കോണ്‍ഗ്രസിനും ഒന്നില്‍ സ്വതന്ത്രനുമാണ് വിജയിച്ചത്. ആകെ 26 മണ്ഡലങ്ങളാണ് ലഡാക്കില്‍ ഉള്ളത്. ആം ആദ്മി പാര്‍ടിയും ഇക്കുറി മത്സരത്തിന് ഉണ്ടായിരുന്നു. 65.07 ശതമാനമായിരുന്നു പോളിംഗ്.