മുന്നോക്ക സംവരണ വ്യവസ്ഥയില്‍ തൃപ്തിയില്ലാതെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സംവരണ വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്ന് സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ഇതിനായി ഉത്തരവില്‍ മാറ്റം വേണം. നിലവിലെ വ്യവസ്ഥ തുല്യനീതിക്ക് നിരക്കാത്തതാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ ഇല്ലെങ്കില്‍ ഒഴിവുകള്‍ മാറ്റിവെക്കണം. 2020 ജനുവരി മൂന്ന് മുതല്‍ നിയമത്തിന് പ്രാബല്യം വേണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.