സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. കോവിഡ് ഭേദമായ ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതലായി കാണുന്നതിനാല്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുടങ്ങും.
പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ നവംബറോടെ രോഗവ്യാപനം കുറയുമെന്നാണ് കരുതുന്നത്. കോവിഡ് മരണനിരക്ക് കുറക്കുയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതുകൊണ്ടാണ് രോഗവ്യാപനം കൂടിയിട്ടും മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞത്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ താല്‍ക്കാലികമായി നിയമിക്കാന്‍ തീരുമാനം ഉണ്ടെങ്കിലും ആലുകളെ കിട്ടാത്ത അവസ്ഥയുണ്ടെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.