രാജ്യത്തെ ജനങ്ങള്‍ ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ രാജ്യത്തെ സേവിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈദ്, ദീപാവലി തുടങ്ങിയ നിരവധി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ നാം സൈനികരെ ഓര്‍ക്കണം. അവരോടുള്ള ആദര സൂചകമായി വീടുകളില്‍ വിളക്ക് കത്തിക്കണം. മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂട്ടംകൂടിയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കണം. കഴിഞ്ഞ വര്‍ഷം വരെയുള്ള ശീലം അതാണ്. എന്നാല്‍ ഈ ഘട്ടത്തില്‍ നാം സംയമനം പാലിക്കണമെന്നും നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു.




































