പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ വാദങ്ങള്‍ പൊളിയുന്നു. ശിവശങ്കറിന്റെ വാട്ട്‌സാപ്പ് ചാറ്റ് പുറത്ത് വന്നതോടെയാണ് പിടിച്ചു നില്‍ക്കാന്‍ പറഞ്ഞ വാദങ്ങള്‍ പൊളിഞ്ഞത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി നടത്തിയ ചാറ്റിലെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. സ്വപ്നയെ മറയാക്കി ശിവശങ്കര്‍ പണമിടപാട് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. ഇതിന് തെളിവായി ഹാജരാക്കിയ ചാറ്റിലെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. സ്വപ്നക്ക് വേണ്ടി ലോക്കറില്‍ പണം നിക്ഷേപിച്ചതും, മറ്റ് നിക്ഷേപങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വേണുഗോപാലിനോട് ചോദിക്കുന്നതെല്ലാം ചാറ്റിലുണ്ട്.