സാമ്പത്തിക സംവരണത്തിനെതിരെ പ്രക്ഷോഭം

0

സംസ്ഥാനത്ത് നടപ്പാക്കിയ സാമ്പത്തിക സംവരണത്തിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലാണ്. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം. പിന്നോക്ക് വിഭാഗങ്ങളുടെ യോഗം 28ന് എറണാകുളത്ത് ചേരും. ഇതില്‍ പ്രക്ഷോഭങ്ങളെ കുറിച്ച് തീരുമാനമെടുക്കും. സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍ ആശങ്കയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.