ക്ഷേത്രദര്‍ശന്‍ ഇ പേപ്പര്‍ കണ്ണൂര്‍ എഡീഷന്‍ ഉദ്ഘാടനം തിങ്കളാഴ്ച

0
ലക്ഷക്കണക്കിന് വായനക്കാരുള്ള പ്രശസ്ത അധ്യാത്മിക ഇ പേപ്പറായ ക്ഷേത്രദർശൻ ഇ പേപ്പറിൻ്റെ കണ്ണൂർ എഡീഷൻ തിങ്കളാഴ്ച വിജയദശമി ദിനത്തിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വായനക്കാരെ മുഴുവന്‍ സംതൃപ്തിപ്പെടുത്താന്‍ കൂടുതല്‍ എഡീഷനുകള്‍ എന്ന സ്വപ്‌നം കൂടുതല്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാവുകയാണെന്ന് ക്ഷേത്രദര്‍ശന്‍ ഭാരവാഹികൾ പറഞ്ഞു.
 നിലവില്‍ തിരുവനന്തപുരം, കൊല്ലൂര്‍ എഡീഷനുകളാണ് ഇ പേപ്പറിന് ഉള്ളത്. സംസ്ഥാനത്തിനകത്തും പുറത്തും കൂടുതല്‍ എഡീഷനുകള്‍ എന്നതിലേക്കുള്ള പ്രവര്‍ത്തനം അതിവേഗം നടക്കുന്നുണ്ട്. ഏഴ് എഡീഷനുകള്‍, ദിനപത്രം എന്നീ സ്വപ്‌നങ്ങളും അധികം വൈകാതെ യാഥാര്‍ത്ഥ്യമാക്കും.
കണ്ണൂര്‍ ശ്രീ രാഘവപുരം സഭായോഗം നാലുകെട്ടില്‍ രാവിലെ 10 ന് പ്രശസ്ത ചിത്രകാരന്‍ കെ കെ മാരാര്‍ ആണ് കണ്ണൂര്‍ എഡീഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ക്ഷേത്രദര്‍ശന്‍ ആചാര്യസഭ ചെയര്‍മാനും ക്ഷേത്രദര്‍ശന്‍ ദേവീമാഹാത്മ്യ യജ്ഞസമിതി ജനറല്‍ സെക്രട്ടറിയുമായ ബ്രഹ്‌മശ്രീ പാച്ചമംഗലം ശ്രീധരന്‍ നമ്പൂതിരി അധ്യക്ഷനാകും. ശ്രീരാഘവപുരം സഭായോഗം സെക്രട്ടറി ഹരി നമ്പൂതിരി, സഭായോഗം അംഗം ഡോ. ഒ സി കൃഷ്ണന്‍ നമ്പൂതിരി, അഡ്വ. ഉണ്ണി നമ്പൂതിരി, കേശവതീരം ആയുര്‍വേദ കേന്ദ്രം ഡയറക്ടര്‍ ബ്രഹ്‌മശ്രീ വൈദിരമന വിഷ്ണു നമ്പൂതിരി എന്നിവര്‍ സംസാരിക്കും. ക്ഷേത്രദർശൻ ഇ പേപ്പർ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ ആര്‍ സനല്‍കുമാര്‍, സിഇഒ എബിത വി നായര്‍, ദേവീമാഹാത്മ്യ യജ്ഞസമിതി വൈസ് ചെയര്‍മാന്‍ ജയപ്രകാശ് കേശവ്. ചീഫ് എഡിറ്റർ വികാസ് എന്നിവർ പങ്കെടുക്കും.