തങ്ങള്‍ യുഡിഎഫിലേക്ക് പോകാനുള്ള ശ്രമത്തിലാണെന്ന് പി സി തോമസ്. തന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ഇതിനായുള്ള ചര്‍ച്ചകളിലാണ്. എന്‍ഡിഎ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ല. ഉറപ്പു പറഞ്ഞ ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ പോലും ലഭിച്ചില്ല. ഇനിയും എന്‍ഡിഎയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക കത്തുകളൊന്നും നല്‍കിയിട്ടില്ലെന്നും പി സി തോമസ് പറഞ്ഞു. കേരള കോണ്‍ഗ്രസുമായി സംസാരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.