HomeKeralaസ്വന്തക്കാരുടെ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍

സ്വന്തക്കാരുടെ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍

സിപിഎം പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരായ ക്രിമിനല്‍ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. യൂണിവേഴ്‌സിറ്റി കോളേജിലെ എസഎഫ്‌ഐ നേതാക്കളായ ക്രിമിനലുകളുടെ കേസുകളും പിന്‍വലിക്കുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസുകാരേയും വാഹനങ്ങളേയും ആക്രമിക്കല്‍, പിഎസ് സി പരീക്ഷ ക്രമക്കേട് തുടങ്ങിയ ക്രിമിനല്‍ കേസുകളാണ് പിന്‍വലിക്കുന്നത്.

ഇടതു ജനപ്രതിനിധികളും പ്രവര്‍ത്തകരുമായ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് വരുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സഹായം ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാര്‍. ജനപ്രതിനിധികള്‍ പ്രതികളായ 73 കേസുകളും പ്രവര്‍ത്തകര്‍ പ്രതികളായ 150 കേസുകളുമാണ് പിന്‍വലിക്കുന്നത്. ഇതിനായി തിരുവനന്തപുരത്തെ വിവിധ കോടതികളില്‍ അപേക്ഷകള്‍ നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ ക്രിമിനലുകളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ക്കെതിരായ കേസുകളും പിന്‍വലിക്കുന്നുണ്ട്. നിയമസഭ തല്ലിത്തകര്‍ത്ത കേസ് പിന്‍വലിക്കണമെന്ന ആപേക്ഷ അടുത്തിടെ കോടതി തള്ളിയിരുന്നു. ഇതിന് ശേഷവും ക്രിമിനലുകള്‍ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍.

Most Popular

Recent Comments