ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഹൈക്കോടതിയില്‍ നിന്ന് സിബിഐക്ക് വീണ്ടും തിരിച്ചടി. സര്‍ക്കാരിനെതിരായ അന്വേഷണം സ്‌റ്റേ ചെയ്ത നടപടിയില്‍ വേഗം വാദം കേള്‍ക്കണമെന്ന സിബിഐ ആവശ്യം ഹൈക്കോടതി തള്ളി. സ്‌റ്റേ നീക്കണമെന്നും അന്വേഷണം തുടരാനുള്ള അനുവാദം നല്‍കണമെന്നുള്ള ആവശ്യമാണ് സിബിഐ ഹര്‍ജി നല്‍കിയത്.
എന്നാല്‍ എതിര്‍ സത്യവാങ്മൂലം പോലും നല്‍കാതെ എങ്ങനെ ഹര്‍ജി പരിഗണിക്കാനാകുമെന്ന് കോടതി ചോദിച്ചു. എതിര്‍സത്യവാങ്മൂലവുമായി പുതിയ ഹര്‍ജി നല്‍കിയാല്‍ കേസ് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരിനെ താറടിക്കാനും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനുമാണ് സിബിഐ ഹര്‍ജിയുമായി എത്തിയതെന്ന് ലൈഫ് മിഷന്‍ വാദിച്ചു.