ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്. ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തതായി ബിജു രമേശ് പറഞ്ഞു. കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് കളവാണ്.
രാഷ്ട്രീയ ഗൂഡാലോചന ഉണ്ടായെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാല്‍ മാനനഷ്ട കേസ് കൊടുക്കും. 10 കോടി രൂപ ആവശ്യപ്പെട്ടായിരിക്കും കേസ് നല്‍കുക. ഒരു രാഷ്ട്രീയ പാര്‍ടിയും ചേര്‍ന്ന് ഗൂഡാലോചന നടത്തിയിട്ടില്ല. ആരോപണത്തിന് ശേഷം ചര്‍ച്ച നടത്തിയത് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമായാണ്. പി സി ജോര്‍ജ് ഒരു തവണ വിളിച്ചിരുന്നു. വിജിലന്‍സ് എസ്പി ആയിരുന്ന സുകേശനെയോ, ഡിജിപി ജേക്കബ് തോമസിനേയോ അറിയില്ല.
കോണ്‍ഗ്രസുകാരുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്നത് വാസ്തവ വിരുദ്ധമാണ്. കോണ്‍ഗ്രസുകാര്‍ തന്നെയും കുടുംബത്തേയും വേട്ടയാടുകയായിരുന്നു. ജീവന് വരെ ഭീഷണിയുണ്ട്. ആരോപണം ഉന്നയിച്ചതോടെ കോടികളാണ് നഷ്ടമായതെന്നും ബിജു രമേശ് പറഞ്ഞു.