കൂത്തുപറമ്പ് പുഷ്പൻ്റെ സഹോദരന്‍ ബിജെപിയില്‍

0

കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷിയെന്ന് സിപിഎം പറയുന്ന ചൊക്ലി സ്വദേശി പുഷ്പൻ്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു. സിപിഎം അനുഭാവി ആയിരുന്ന പി ശശിയാണ് ബിജെപിയില്‍ ചേര്‍ന്നത്. കോയമ്പത്തൂരില്‍ ബിസിനസുകാരനാണ്. ഇന്ന് രാവിലെ ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസില്‍ വെച്ചാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടറി കെ പി പ്രകാശ് ബാബുവാണ് അംഗത്വം നല്‍കിയത്.