അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തും

0

അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുംര്‍ണകള്ളക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കര്‍ മൊഴിയില്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണ്. ഇരുകൂട്ടരും അന്യോന്യം സംരക്ഷിക്കുന്നു. കള്ളക്കടത്തിലെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിക്ക് അറിയാം. അതിനാലാണ് സിബിഐ അന്വേഷണം തടസ്സപ്പെടുത്തുന്നത്.

സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. നവംബര്‍ ഒന്നിന് സര്‍ക്കാരിനെതിരെ വഞ്ചനാ ദിനമായി ആചരിക്കും. വാര്‍ത്ത സമ്മേളനം കൊണ്ട് കോവിഡിനെ ഓടിക്കാന്‍ കഴിയില്ല. കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ പ്രതിപക്ഷം നേരത്തെ പറഞ്ഞതിനെ സാധൂകരിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.