ബാര്‍ കോഴ കേസിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ജോസ് കെ മാണി വിഭാഗം. കെ എം മാണിയെ കുടുക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് നേതാക്കളും പി സി ജോര്‍ജുമാണ് ഗൂഡാലോചന നടത്തിയത്. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു. ബാര്‍ കോഴ കേസിനെ കുറിച്ചുള്ള കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ടിലാണ് ചെന്നിത്തലയെ പ്രതിയാക്കുന്നത്.
ഇതുവരെയും അന്വേഷണ റിപ്പാര്‍ട്ട് പുറത്തു വന്നിരുന്നില്ല. സി എഫ് തോമസിനെയാണ് അന്വേഷിക്കാന്‍ കെ എം മാണി നിയോഗിച്ചിരുന്നതെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് കൊച്ചിയിലെ സ്വകാര്യ ഏജന്‍സിയെ എല്‍പ്പിച്ചത്. ആ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടത്.