കോവിഡ് രോഗ വ്യാപനത്തില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ആദ്യഘട്ടത്തില്‍ കാണിച്ച വലിയ വീഴ്ചയാണ് ഇപ്പോഴത്തെ രോഗ വ്യാപനത്തിന് കാരണമെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. നിലവില്‍ പ്രതിദിന രോഗികളില്‍ 15 ശതമാനവും കേരളത്തിലാണ്. പരിശോധനകള്‍ കുറയ്ക്കുന്ന സംസ്ഥാന രീതി ശരിയല്ല. കേരളത്തിലേക്ക് പ്രത്യേക ആരോഗ്യ സംഘത്തെ അയക്കും. സംസ്ഥാനത്തെ സഹായിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.