ആ സീറ്റെല്ലാം തങ്ങളുടേത്

0

കേരള കോണ്‍ഗ്രസ് എം കഴിഞ്ഞ തവണ മത്സരിച്ച മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്ക് ആര്‍ഹതപ്പെട്ടതാണെന്ന് പി ജെ ജോസഫ്. ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് പോയതിനെ തുടര്‍ന്നാണ് ജോസഫിന്റെ അവകാശവാദം.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും നിയമസഭയിലും മത്സരിച്ച മുഴുവന്‍ സീറ്റുകളും കിട്ടണം. തദ്ദേശ സ്ഥാപനങ്ങളിലെ 1212 സീറ്റിലും നിയമസഭയില്‍ 15 സീറ്റിലുമാണ് മത്സരിച്ചത്. നാളെ കോണ്‍ഗ്രസുമായി ചര്‍ച്ച നടക്കാനിരിക്കെയാണ് ജോസഫിന്റെ അവകാശവാദം.