ആരോഗ്യവകുപ്പില്‍ നിന്ന് 385 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

0

അനധികൃതമായി സര്‍വീസില്‍ നി്ന്ന് വിട്ടുനില്‍ക്കുന്ന 385 ഡോക്ടര്‍മാരെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പ്. ഇതിന് പുറമെ ആരോഗ്യ വകുപ്പിലെ മറ്റ് ജീവനക്കാരടക്കം മൊത്തം 432 പേരെയാണ് പിരിച്ചു വിട്ടത്. സര്‍വീസില്‍ പ്രവേശിക്കുന്നതിന് താല്‍പ്പര്യം കാണിക്കാത്തത് കൊണ്ടാണ് ജീവനക്കാരെ പിരിച്ചു വിട്ടതെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ പറഞ്ഞു.

ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ രാവും പകലുമില്ലാതെ ജോലി ചെയ്യുമ്പോഴാണ് ഇത്രയധികം പേര്‍ മാറിനില്‍ക്കുന്നത്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ നടപടി. അതുകൊണ്ടാണ് പിരിച്ചു വിടലിലേക്ക് നീങ്ങിയതെന്നും മന്ത്രി പറഞ്ഞു.