മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നത് കസ്റ്റംസിന്റെ പുതിയ കേസില്‍. ഇതുവരെ സ്വര്‍ണകള്ളക്കടക്ക് കേസിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നത്. എന്നാല്‍ ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പുതിയ കേസിലാണ്. ഇതില്‍ അറസ്റ്റ് ഉറപ്പായെന്ന ഘട്ടത്തിലാണ് എം ശിവശങ്കറിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച തെളിവിലാണ് ശിവശങ്കറിനെതിരെ പുതിയ കേസ് വരുന്നത്.