വിപ്പ് ലംഘനത്തില്‍ സ്പീക്കറുടെ നോട്ടീസ്, സ്വാഭാവികമെന്ന് ജോസഫ്

0

അവിശ്വാസ പ്രമേയത്തില്‍ വിപ്പ് ലംഘിച്ചെന്ന പരാതിയില്‍ സ്പീക്കര്‍ നോട്ടീസ് അയച്ചു. എന്നാല്‍ ഇതില്‍ അസ്വാഭാവികത ഇല്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. റോഷി അഗസ്റ്റിന്റെ പരാതിയിലാണ് പി ജെ ജോസഫിനും മോന്‍സ് ജോസഫിനും ആണ് സ്പീക്കര്‍ നോട്ടീസ് നല്‍കിയത്. ആദ്യം ജോസ് കെ മാണി പക്ഷത്തിന്റെ പരാതിയാണ് സ്പീക്കര്‍ക്ക് കിട്ടിയത്. തങ്ങളുടെ പരാതിയിലും സ്പീക്കര്‍ നടപടി എടുക്കുമെന്നാണ് പ്രതീക്ഷ. തങ്ങളാണ് ഔദ്യോഗിക പക്ഷം. കോടതി വിധികളും ഇക്കാര്യത്തിലുണ്ട്. ഇതനുസരിച്ചുള്ള നടപടിയാകും സ്പീക്കര്‍ കൈകൊള്ളുകയെന്നും പി ജെ ജോസഫ് പറഞ്ഞു.