കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനേയും നടിയായി കനി കുസൃതിയേയും തിരഞ്ഞെടുത്തു. സാംസ്‌ക്കാരിക മന്ത്രി എ കെ ബാലനാണ് സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
ഷിനോസ് റഹ്‌മാനും ഷിജാസ് റഹ്‌മാനും സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിറയാണ് രണ്ടാമത്തെ സിനിമ.
വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്നിവയിലെ അഭിനയമാണ് സുരാജിന് അവാര്‍ഡ് നേടികൊടുത്തത്. ബിരിയാണിയിലെ പ്രകടനം കനിക്കും നേട്ടമായി.
ജെല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായി.
സുഷിന്‍ ശ്യാം ആണ് സംഗീത സംവിധായകന്‍. നജീം അര്‍ഷാദ് ഗായകനും മധുശ്രീ നാരായണന്‍ ഗായികയുമായി. കിരണ്‍ദാസ് ആണ് എഡിറ്റര്‍.
119 സിനിമകളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. മധു അമ്പാട്ട് ആയിരുന്നു ജൂറി ചെയര്‍മാന്‍.